അമ്പലപ്പാറ വാർഡ് ഗ്രാമ സഭയും അവാർഡ് ദാനവും നടത്തി.

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാറാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യു പി എസ് സി സിവിൽ സർവീസ് നേടിയ ഡോ.അബ്ദുൽ സുഫിയാനയും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും നൽകി. വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ പി ആർ അജിത യോഗത്തിൽ അധ്യക്ഷത വഹിക്കുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. രൂക്ഷമായ തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകനായ എ കെ മുഹമ്മദ് നൽകിയ പ്രമേയം ഷൗക്കത്തലി കൊല്ലളത്തിൽ അവതരിപ്പിക്കുകയും സെലീന പയ്യടി പറമ്പിൽ പിന്താങ്ങുകയും ഗ്രാമസഭ ഒന്നാകെ പിന്തുണയ്ക്കുകയും ചെയ്തു. ജെ. ഏച്ച്. ഐ.മുജീബ് അബ്ദുൽ സലീം, ആശാവർക്കർ റംല റസാക്ക്, ഗ്രാമ സഭ കോർഡിനേറ്റർ നജ്മ ഇക്ബാൽ എന്നിവർ സന്നിഹിതരായ യോഗത്തിൽ വാർഡ് വികസന സമിതി കൺവീനർ ഷൗക്കത്തലി കൊല്ലളത്തിൽ സ്വാഗതവും സെലീന പയ്യടി പറമ്പിൽ നന്ദിയും രേഖപ്പെടുത്തി.



