KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സ്വയം സംരംഭകർക്കായി വായ്പ വിതരണ മേള നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്ക് പിന്നോക്ക വികസന കോർപ്പറേഷൻ മുഖാന്തിരം മൂന്ന് കോടി രൂപ വായ്പ വിതരണം നടത്തി. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് ലഭിച്ച ലോൺ 47 കുടുംബശ്രീയിൽ നിന്ന് 337 അംഗങ്ങൾക്കാണ് ലോൺ തുക വിതരണം നടത്തിയത് ഇതുകൊണ്ട് സംരംഭകരാകുവാനും മൃഗസംരക്ഷണം, ജെ എൽ ജി ഗ്രൂപ്പ് നടത്തുവാനും വേണ്ടിയിട്ടാണ് വായ്പ വിതരണം നടത്തിയത്. വായ്പ വിതരണ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ നിഷ റെജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.സി കവിത മുഖ്യപ്രഭാഷണം നടത്തി പിന്നോക്ക വികസന കോർപ്പറേഷൻ കോഴിക്കോട് ബ്രാഞ്ച് മാനേജർ അലോഷ്യസ് ടി.ആർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിയാനസ് സുബൈർ,മിനി സണ്ണി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റെജി തമ്പി , ജോബി ജോസഫ്, സജിനി രാമൻകുട്ടി,നാൻസി ജോഷി, റൂബി തമ്പി , ബിന്ദു ജോർജ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി അനിതകുമാരി സി ഡി എസ് ഉപ സമിതി കൺവീനർമാരായ ജോഷിനി ഷിജി, സ്വപ്ന ജസ്റ്റിൻ,രജനി സത്യൻ, റഷീദ ജമാൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com