ബസും സ്കോർപിയോയും കൂട്ടിയിടിച്ച് തിരുവമ്പാടി സ്വദേശികൾ ഉൾപ്പെടെ 15 പേർക്ക് പരുക്ക്- വീഡിയോ

ബാലുശ്ശേരി: സംസ്ഥാനപാതയിൽ ഇന്നലെ അറപ്പീടിക അമരാപുരിയിൽ സ്വകാര്യ ബസും സ്കോർപിയോയുംസ്കോർപിയോയുംസ്കോർപിയോയും കൂട്ടിയിടിച്ച് തിരുവമ്പാടി സ്വദേശികൾ ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. അനാമിക ബസും എതിരെ വന്ന സ്കോർപിയോയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിലെ യാത്രക്കാരി സുധയ്ക്കു മുൻവശത്തെ ചില്ലിനുള്ളിലൂടെ പുറത്തേക്കു തെറിച്ചു വീണ് പരുക്കേറ്റു. പരുക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു
പരുക്കേറ്റവർ: തിരുവമ്പാടി ചാലിൽ വിജേഷ് (35), ഭാര്യ ഷൈനി (30), ബസ് ഡ്രൈവർ കൊട്ടാരമുക്ക് പുളിക്കൂപൊയിൽ അനൽ (23), കണ്ടക്ടർ റാഹിബ് കിനാലൂർ (32), കാക്കൂർ മേപ്പാടിച്ചാലിൽ സുധ (55), അലി കിനാലൂർ, നരിപ്പറ്റ കണ്ണപ്പൻകണ്ടി സുരേന്ദ്രൻ, കിനാലൂർ ഉണ്ണി, രാരോത്ത്മുക്ക് പ്രമീള, അബ്ദുൽ സലീം, കിനാലൂർ ഗവ. കോളജ് വിദ്യാർഥികളായ നയന (19), ശ്രീചന്ദന (19), ആദിത്യ (19), കൃഷ്ണേന്ദു (19), അക്ഷയ (19).വിജേഷ്, ഷൈനി, സുധ, പ്രമീള, അലി എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായി തകർന്നു. അതിൽ കുടുങ്ങിയ വിജേഷിനെയും ഭാര്യയെയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അരമണിക്കൂറിലധികം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.



