
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി സന്ദേശം നല്കി. ചാന്ദ്രദിന ക്വിസ്, ചന്ദ്രയാൻ 3- കൊളാഷ് മേക്കിങ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രനെക്കുറിച്ചും ചാന്ദ്രദിനത്തെ കുറിച്ചും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികൾ ക്ലാസ് തലത്തിൽ തയ്യാറാക്കുന്ന “മൂൺ ജേർണൽ “ന് തുടക്കം കുറിച്ചു. സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷപരിപാടികൾക്ക് അധ്യാപകരായ ജീസൺ ഡാനിയേൽ അഖില ബെന്നി, ട്രീസാ മേരി, എന്നിവർ നേതൃത്വം നൽകി.



