
മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഡിവിഷനിൽ കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പ്രത്യേക അധികാരമുള്ള എം പാനൽ ഷൂട്ടർ വി വി ബാലൻ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.ഡിവിഷൻ കൗൺസിലർ നൗഫൽ മല്ലശ്ശേരിയുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു.



