LOCAL NEWS

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം വാഴക്കുല കയറ്റിവന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു ,വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളെ നിസാര പരുക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചുരം ഇറങ്ങി വരികയായിരുന്ന വാഹനം രാത്രി 10 മണിയോടെയാണ് അപകടത്തിൽപ്പെട്ടത്, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, ഹൈവേ പോലീസും, പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി.ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം ഒരു കാറും താഴ്ചയിലേക്ക് മറിഞ്ഞിരുന്നു.ഗുണ്ടിൽ പേട്ട നിന്നും വാഴക്കുല കയറ്റി വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്, ഡ്രൈവർക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ആൾക്കാണ് പരുക്കേറ്റത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com