LOCAL NEWSMUKKAM

“സോംബി ഫംഗി ” പ്രകാശനം ചെയ്തു

മുക്കം: മുക്കം സ്വദേശിയും ചേന്ദമംഗലൂർ എച്ച് എസ് എസ് റിട്ട. അധ്യാപകനുമായ എസ്. കമറുദ്ദീൻ രചിച്ച ബാല വൈജ്ഞാനിക നോവൽ സോംബി ഫംഗി പ്രകാശനം ചെയ്തു.ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ഡോ: വി. ജി. തമ്പി , ഡോ: റോസി തമ്പിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.ഹരിതം ബുക്സാണ് പ്രസാധകർ.പ്രതാപൻ തായാട്ട്, ഹാറൂൺ കക്കാട് , സി.എൻ. ചേന്ദമംഗലം, കിരൺ ബസു , മുസദ്ദിക്ക്, ഷാനു ഷാൻ എന്നിവർ ആശംസകൾ നേർന്നു. അബ്ദിയ ഷെഫീന സ്വാഗതവും എസ്. കമറുദ്ദീൻ മറുപടി ഭാഷണവും നടത്തി.

ഫോട്ടോ:മുക്കം സ്വദേശിയും ചേന്ദമംഗലൂർ എച്ച് എസ് എസ് റിട്ട. അധ്യാപകനുമായ എസ്. കമറുദ്ദീൻ രചിച്ച ബാല വൈജ്ഞാനിക നോവൽ സോംബി ഫംഗി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തപ്പോൾ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com