LOCAL NEWS

യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി റിമാൻഡിൽ

കോടഞ്ചേരി: പെരിവില്ലിയിൽ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം ഗുരുതര പൊള്ളലേൽപിച്ച സംഭവത്തിൽ പങ്കാളിയെ റിമാൻഡ് ചെയ്തു. പെരിവില്ലി സ്വദേശി ഷാഹിദ് റഹ്മാനെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഒരു വർഷം മുമ്പ് യുവാവിനൊപ്പം ഇറങ്ങിപ്പോന്ന കൊണ്ടോട്ടി സ്വദേശിനിയായ 25 കാരിയെയാണ് ക്രൂരമായി പീഡിപ്പിച്ചത്.

ബുധനാഴ്ച രാവിലെയാണ് യുവതിയെ ഗുരുതര പൊള്ളലേറ്റ നിലയിൽ അയൽവാസികൾ കണ്ടത്. തുടർന്ന് കോടഞ്ചേരി പൊലീസും നാട്ടുകാരും ചേർന്നാണ് യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോഴിക്കോഡ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതി മുങ്ങുകയായിരുന്നു. പ്രതി ഷാഹിദ് റഹ്മാൻ മയക്കുമരുന്നിന്ന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com