
തിരുവമ്പാടി:എസ്എൻഡിപി യോഗം തിരുവമ്പാടി യൂണിയനിലെ 1270 നമ്പർ തിരുവമ്പാടി ശാഖ യോഗത്തിന്റെ 66ആംമത് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗത്തിൽ വി. കെ. സുരേന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. യൂണിയൻ വൈസ് പ്രസിഡണ്ട് എം കെ അപ്പുക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഭാസി സി ജി സ്വാഗതവും പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി പി എ ശ്രീധരൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വിനോദ്. കെ. ഡി കൊച്ചാലുങ്കൽ വൈസ് പ്രസിഡണ്ട് സജീവ് പി കെ പുതുപ്പറമ്പിൽ സെക്രട്ടറി സദാനന്ദൻ സി സി ചക്യേലത്ത് എന്നിവർ ഉൾപ്പെടുന്ന 11 അംഗകമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തതായി യൂണിയൻ സെക്രട്ടറി പ്രഖ്യാപിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ബാബു മാസ്റ്റർ പൈക്കാട്ടിൽ സലില ഗോപിനാഥ് എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ സുകുമാരൻ ചെമ്പകശ്ശേരി നന്ദി പറഞ്ഞു.



