KERALA NEWSLOCAL NEWSNews

അൽഫോൻസാ കോളേജിൽ ‘പാലിംപ്സെസ്റ്റ്’ ജേർണൽ പ്രകാശനവും ഡിജിറ്റൽ ലോഞ്ചിംഗും നടത്തി.

തിരുവമ്പാടി: അൽഫോൻസാ കോളേജിലെ റിസേർച്ച് സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അക്കാദമിക് ജേർണൽ ‘പാലിംപ്സെസ്റ്റ്: ജേർണൽ ഓഫ് ഇന്റർഡിസിപ്ലിനറി സ്റ്റഡീസി’ന്റെ പ്രഥമ ലക്ക പ്രകാശനവും ഡിജിറ്റൽ ലോഞ്ചിംഗും സംഘടിപ്പിച്ചു.

താമരശ്ശേരി രൂപത ഫിനാൻസ് ഓഫീസർ റവ. ഫാ. ജോർജ് മുണ്ടനാട്ട് ജേർണലിന്റെ പ്രഥമ ലക്കം പ്രകാശനം ചെയ്തു. മരിയൻ കോളജ്, കുട്ടിക്കാനം റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെൽ ഡയറക്ടർ ഡോ. ജോബി ബാബു ആദ്യപ്രതി ഏറ്റുവാങ്ങുകയും ജേർണലിൻറെ ഡിജിറ്റൽ ലോഞ്ചിംഗ് നടത്തുകയും ചെയ്തു.റിസേർച്ച് സെൽ കോർഡിനേറ്റർ അനു ആന്റണി ജേർണൽ പരിചയപ്പെടുത്തി. കോളജ് പ്രിൻസിപ്പലും ജേർണൽ ചീഫ് എഡിറ്ററുമായ ഡോ. ഷൈജു ഏലിയാസ്, കോളജ് മാനേജർ റവ. ഫാ. ആന്റണി കാരിക്കുന്നേൽ, ഡോ. ജെയിംസ് പോൾ, ഐക്യുഎസി കോർഡിനേറ്റർ റവ. ഡോ. ഫാ. ജിയോ മാത്യു, വിഷ്ണു, എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ആകാശവാണിയുടെ 90-ാം വാർഷികത്തോടനുബന്ധിച്ച് കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ജിയ ജഗീഷിനെ അനുമോദിച്ചു. മർവ മുജീബ്, യൂണിയൻ ചെയർമാൻ എബിൻ സണ്ണി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com