
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിലെ താളനാനിയിൽ ട്രഡേഴ്സിന്റെ പൂട്ടു പൊളിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾകൂടി പിടി യിൽ. വയനാട് അമ്പലവയൽ തവരക്കുന്ന് അഷ്റഫലി ( 54)നെയെയാണ് തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രശാന്ത് അറസ്റ്റു ചെയ്തത്.
പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി -റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം രാത്രിയാണ് പ്രിൻസ് താളനാനിയുടെ ഉടമസ്ഥതയിലുള്ള കടയിൽനിന്ന് അടയ്ക്ക, കുരുമുളക്, കൊക്കോപരിപ്പ്, ജാതിക്ക, ജാതിപത്രി തുടങ്ങി ലക്ഷംരൂപ വിലമതിക്കുന്ന സാധനങ്ങൾ കടത്തിക്കൊണ്ടുപോയത്.മോഷണമുതൽ വയനാട്ടിലായിരുന്നു വിൽപ്പന നടത്തിയിരുന്നത്.കേസിലെ മുഖ്യപ്രതിക ളായ കൂടരഞ്ഞി കിഴക്കുവീട്ടിൽ രാജു എന്ന അടയ്ക്കാ രാജു (49), മണ്ണാർക്കാട് പൊറ്റശ്ശേ രി മോഹനൻ (46) എന്നിവ രെ കഴിഞ്ഞ യാഴ്ച അറസ്റ്റുചെയ്തിരുന്നു.
റിമാൻഡിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മൂന്നാമനെക്കുറിച്ച് സൂചന ലഭിക്കുന്നത്.മോഷണസാധനങ്ങൾ ഗുഡ്‌സ് ഓട്ടോയിൽ കടത്താൻ സഹായിച്ചത് അഷ്റഫലിയായിരുന്നുവെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.എസ്.ഐ. ജെയ്സൻ ദേവസ്യ, എസ്.സി.പി.ഒ. സുഭാഷ്, സുമേഷ്, സുഭീഷ്, സുരേഷ്, ഫൈസൽ എന്നി വരടങ്ങിയ സംഘം വയനാട്ടി ലെത്തിയാണ് പ്രതിയെ പിടികൂടിയത്.


