
വേനപ്പാറ:കോവിഡാനന്തര കാലഘട്ടം വിജ്ഞാനപ്രദവും വിനോദകരവുമാക്കുന്നതിനായി സ്വന്തം റേഡിയോ പരിപാടി ആവിഷ്കരിച്ച് ഹോളി ഫാമിലി ഹൈ സ്കൂൾസ്കൂൾ റേഡിയോ ഉദ്ഘാടനം ചെയ്തത് സ്കൂൾ ഹെഡ്മാസ്റ്റർ ഇ .ജെ .തങ്കച്ചനാണ്.
സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ന്യൂസ് റീഡിംഗ്, ഇന്നത്തെ ചിന്താവിഷയം , കവിത, ഗാനം, കഥാവതരണം, കവിതാലാപനം, നാടൻ പാട്ട്, പ്രഭാഷണം , അനുഭവങ്ങളുടെ അവതരണം, എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുക , കൗമാര കാല മാനസിക പിരിമുറുക്കം ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്. സ്കൂൾ ലീഡർ മുഹമ്മദ് ഷാമിൽ നല്ല പാഠം വിദ്യാർത്ഥി പ്രതിനിധികൾ സ്നിഗ്ധ പ്രകാശ്, വിസ്മയ കെ വി , മേരി ഷൈല, സിമി ഗർവാസിസ് , സി.ലെറ്റിൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രോഗ്രാം കുട്ടികളുടെ മനസുകൾക്ക് കുളിർമ്മയും സന്തോഷവും നൽകാൻ പര്യാപ്തമാക്കിക്കൊണ്ട് , കോവിഡ് കാലത്ത് കുട്ടികൾക്ക് മാനസിക ഐക്യവും ശുഭാപ്തി വിശ്വാസവും നൽകാൻ തക്കവിധം എല്ലാ ദിവസവും നടത്തിവരുന്നു.



