
കോഴിക്കോട്∙ സിറ്റി ട്രാഫിക് പൊലീസ് എസ്ഐ മണക്കടവ് സ്വദേശി വിചിത്രൻ (52) വാഹന അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡിൽ മൂരിയാടായിരുന്നു അപകടം.
രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു.റോഡരികിൽ കിടന്ന വിചിത്രനെ 2 യുവാക്കളാണ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം പുലർച്ചെ മരിച്ചു.



