KODIYATHOORLOCAL NEWSNews

കൊടിയത്തൂർ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിക്ക് പുതിയ ആസ്ഥാന മന്ദിരം

മുക്കം : കൊടിയത്തൂർ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിക്ക് പുതിയ ആസ്ഥാന മന്ദിരമായി. ഉദ്ഘാടനം നാളെ 1.30 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് സി.ടി.അഹമ്മദ് കുട്ടി, സെക്രട്ടറി, കെ.സുരേന്ദ്രൻ എന്നിവർ അറിയിച്ചു. ചെറുവാടിയിൽ സൊസൈറ്റി വാങ്ങിയ 9 സെന്റ് സ്ഥലത്താണ് 3 നിലകളിലുള്ള പുതിയ മന്ദിരം നിർമിച്ചത്. 2001 ൽ കൊടിയത്തൂരിൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സൊസൈറ്റി ആസ്ഥാനം ചെറുവാടിയിലേക്ക് മാറ്റി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു.തോട്ടുമുക്കത്ത് ശാഖയും പ്രവർത്തിക്കുന്നു. 1.75 കോടി രൂപ ചെലവഴിച്ച് പണിത 3 നില കെട്ടിടത്തിൽ ഓഡിറോറിയം, കോൺഫറൻസ് ഹാൾ, ഗെസ്റ്റ് റൂം എന്നിവയുമുണ്ട് .ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിക്കും. ലോക്കർ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്തും കോൺഫറൻസ് ഹാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളിയും ലിഫ്‌റ്റ് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും ലോഗോ പ്രകാശനം കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ്ബാബുവും കംപ്യൂട്ടർ സ്വിച്ച് ഓൺ കർമം സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ ബി. സുധയും നിക്ഷേപം ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിയും നിർവഹിക്കും. സംഘം ഭരണസമിതി അംഗങ്ങൾ സാമൂഹികനന്മ ലക്ഷ്യം വച്ച് രൂപീകരിച്ച ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം അൽറുദൈമാൻ ഗ്രൂപ്പ് ചെയർമാൻ അയ്യൂബ് കളത്തിൽ നിർവഹിക്കും. കലാവിരുന്നും ഒരുക്കിയിട്ടുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com