
അദാലത്ത് ജനുവരി 4ന് കോഴിക്കോട് : വിവിധ താലൂക്കുകളിലെ റവന്യു റിക്കവറി നടപടികൾ നേരിടുന്ന ബാങ്ക് കുടിശികക്കാരുടെ അദാലത്ത് ജനുവരി 4 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. 0494 2374300.
ബാങ്ക് കുടിശ്ശികയുളളവര്‍ ഇളവുകള്‍ പ്രയോജനപ്പെടുത്തണം കോഴിക്കോട് താലൂക്കിലെ റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന എല്ലാ ബാങ്ക് കുടിശ്ശികക്കാരുടെയും അദാലത്ത് 2023 ജനുവരി 4 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നു. പ്രസ്തുത അദാലത്തില്‍ റവന്യൂ/ബാങ്ക് അധികൃതരുമായി സഹകരിച്ച് ഇളവുകള്‍ പ്രയോജനപ്പെടുത്തണമെന്നും കുടിശ്ശിക തീര്‍ത്ത് റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകേണ്ടതാണെന്നും റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2374300
ടെണ്ടറുകള്‍ ക്ഷണിച്ചു ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും രണ്ട് മിനി അങ്കണവാടികളിലേക്കും 2022-23 സാമ്പത്തികവര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജിഎസ്ടിയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 31. വിശദവിവരങ്ങള്‍ക്ക് ബാലുശ്ശേരി ഐ.സി.ഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 9961620058, 8943602729.
തീരസഭ അദാലത്ത് മാറ്റിവെച്ചു റവന്യൂ മന്ത്രിയുടെ ഉത്തര മേഖല അവലോകന യോഗം നടക്കുന്നതിനാല്‍ ഡിസംബര്‍ 23 ന് കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന തീരജനസമ്പര്‍ക്ക സഭ (പരാതി പരിഹാര അദാലത്ത്) 2023 ജനുവരി 6 ലേക്ക് മാറ്റിവെച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജനസമ്പര്‍ക്ക സഭയിലെ മൂന്നാമത്തെ അദാലത്ത് മുമ്പ് നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 30 ന് ബേപ്പൂര്‍ ജി.എച്ച്.എസ്.എസ്സിൽ നടക്കും.
പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ ഓരോ ജില്ലകളില്‍ നിന്നും തൊഴില്‍രഹിതരായ ഐടിഐ/ വി എച്ച് എസ് ഇ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ഡീസല്‍ മെക്കാനിക്, മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷീനറി, മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോമെഷീനറി, ഫാം പവര്‍ എന്‍ജിനീയറിങ്, മെക്കാനിക്ക് ട്രാക്ടര്‍ എന്നീ ട്രേഡില്‍ കോഴ്‌സ് പാസായവരില്‍ നിന്നും കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം നടത്തുന്നു. തെരഞ്ഞെടുക്കുന്ന 20 പേര്‍ക്കാണ് അവസരം. പ്രായപരിധി 18 -35 വയസ്സ്. താല്പര്യമുള്ളവര്‍ ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ചുമണിക്ക് മുന്‍പായി കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ spokksasc1@gmail.com എന്ന ഇമെയില്‍ വഴി അപേക്ഷകള്‍ അയയ്ക്കണം. അപേക്ഷാഫോറം വാട്‌സാപ്പിലൂടെയോ ഈമെയില്‍ വഴിയോ ആവശ്യപ്പെട്ടാല്‍ ലഭിക്കുന്നതാണെന്ന് സിഇഒ അറിയിച്ചു. വാട്ട്സ്ആപ്പ് നമ്പർ 8281200673
അപേക്ഷ ക്ഷണിച്ചു ഡി ഡി യു- ജി കെ വൈ പദ്ധതി പ്രകാരം കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന പിഎല്‍സി പ്രോഗ്രാമര്‍ ആൻഡ് ട്രബിള്‍ഷൂട്ടര്‍ ഇൻഡസ്ട്രിയൽ ഓട്ടോമോഷന്‍ ടെക്‌നീഷന്‍ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോട്ടയം ജില്ലയിലെ അപ്പന്‍ച്ചിറ സോഫ്‌കോൺ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്രത്തിലാണ് പരിശീലനം. ഭക്ഷണം, താമസം, സ്റ്റഡി മെറ്റീരിയല്‍ എന്നിവ സൗജന്യമാണ്. വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ/പോളിടെക്‌നിക്/ ബിടെക്/ബി.ഇ ഇന്‍ ഇലട്രിക്കല്‍, ഇലക്ട്രോണിക്ക്‌സ്, ഇന്‍സ്ട്രമെന്റേഷന്‍ ആന്റ് മെക്കാട്രോണിക്‌സ്. 18-35 വസ്സിന് ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. അപേക്ഷകര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ടവരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747432376, 7025621421, 6282797775. മെയില്‍ ഐഡി-mob.ktm@sofcontraining.com
ലാപ്‌ടോപ്പ്: അപേക്ഷ ക്ഷണിച്ചു കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2022 വര്‍ഷത്തെ ലാപ്‌ടോപ്പിന്
അപേക്ഷ ക്ഷണിച്ചു. 2022-23 വര്‍ഷം ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ലാപ്‌ടോപ്പിന് അര്‍ഹതയുളളു. എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ (എംബിബിഎസ്, ബിടെക്, എംടെക്, ബിഎഎസ്,ബിഡിഎസ്, ബിവിഎസ്‌സി,എംഡി, ബിഎച്ച്എംഎസ്, പിജി ആയുര്‍വേദ, പിജി ഹോമിയോ,എംവിഎസ്‌സി) പ്രവേശനം ലഭിച്ചവര്‍ ഡിസംബർ 30 ന് മുന്‍പ് കോഴിക്കോട് കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2384355
സ്റ്റാഫ് നഴ്‌സ് കരാർ നിയമനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടിക വർഗ്ഗ വികസന വകുപ്പും സംയുക്തമായി വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിൽ നടത്തുന്ന ട്രൈബൽ മെന്റൽ ഹെൽത്ത് പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സൈക്യാട്രിക് നേഴ്‌സിങ്ങിൽ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ നേഴ്‌സിങ് ഡിപ്ലോമ. അപേക്ഷർ ഡിസംബർ 28 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി www.imhans.ac.in വെബ്‌സൈറ്റ് വഴി അപേക്ഷ നൽകണം.
കരാർ അടിസ്ഥാനത്തിൽ നിയമനം കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ ഒരു വർഷത്തേക്ക് സ്റ്റാഫ് നഴ്‌സ് ട്രെയിനികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ ആദ്യത്തെ ആറ് മാസം 3000 രൂപയും അതിനു ശേഷം 7000 രൂപയും സ്റ്റൈപൻഡ് നൽകും. യോഗ്യത: ബിഎസ് സി നേഴ്‌സിങ്. പ്രായം18 മുതൽ 35 വരെ. താല്പര്യമുളള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂന് ഹാജരാകണം.
ടെണ്ടർ ക്ഷണിച്ചു ഐ.സിഡിഎസ് അർബൻ 3 കോഴിക്കോട്, 2022-23 സാമ്പത്തിക വർഷത്തിൽ അങ്കണവാടികൾക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഡിസംബർ 30-ആണ് ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്: 0495 2461197
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സരംക്ഷണ കേന്ദ്രം എച്ച് .ഡി.എസിനു കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് 720 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി.കോം, പിജിഡിസിഎ യാണ് വിദ്യാഭ്യാസ യോഗ്യത. പ്രായ പരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 24 ന് 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങള്‍ക്ക് 0495 2350591.
അപേക്ഷ ക്ഷണിച്ചു ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടികജാതി സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്നതിനായി സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക, 0495 2370379
ടെണ്ടര്‍ ക്ഷണിച്ചു മേലടി ഐ സി ഡി എസ് കാര്യാലയ പരിധിയിലെ 130 അങ്കണവാടികളിലേക്കും 2022-23 സാമ്പത്തിക വര്‍ഷത്തെ കണ്ടിജന്‍സി സാധനങ്ങൾ വാങ്ങിക്കുന്നതിനായി ജിഎസ്ടി രജിസ്‌ട്രേശഷനുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദർഘാസുകൾ ക്ഷണിച്ചു.ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 ജനുവരി 4. കൂടുതൽ വിവരങ്ങള്‍ക്ക് 8281999294.
സൗജന്യ തൊഴില്‍ പരിശീലന പദ്ധതി സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രാഫ്ട്‌പേഴ്‌സണ്‍(സിവില്‍)സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവില്‍- ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബന്ധപ്പെട്ട മേഖലകളില്‍ നിയമനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9288033180, 9288006425.
സൗജന്യ പരിശീലനം കോഴിക്കോട് ∙ കാർഷിക യന്ത്രവൽക്കരണ മിഷൻ നേതൃത്വത്തിൽ വിവിധ ട്രേഡുകൾ വിജയിച്ച വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം. അപേക്ഷ 30 ന് മുൻപ് spokksasc1@gmail.com അയയ്ക്കണം. 8281 200 673.
കോഴ്‌സ് കോഴിക്കോട് ∙ ഡിഡിയു ജികെവൈ പദ്ധതി പ്രകാരം കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സർക്കാരും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന പിഎൽസി പ്രോഗ്രാമർ ആൻഡ് ട്രബിൾ ഷൂട്ടർ ഇൻഡസ്ട്രിയൽ ഓട്ടമേഷൻ ടെക്‌നിഷ്യൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. mob.ktm@sofcontraining.com, 9747432376


