LOCAL NEWSNews

കക്കാടംപൊയിലിൽ കാട്ടാനയിറങ്ങി

തിരുവമ്പാടി : കക്കാടംപൊയിലിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി. അങ്ങാടിയിൽനിന്നും 500 മീറ്റർ അകലെ ഗീവർഗീസ് നഗറിൽ ആണ് ഒറ്റയാൻ ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രി 8.30-നാണ് നാട്ടുകാർ ആനയെ കണ്ടത്. വലിയ ശബ്ദം പുറപ്പെടുവിച്ചു അകറ്റുകയായിരുന്നു. വനതിർത്തിയോട് ചേർന്ന സ്ഥലമാണിത്. ഈ ഭാഗത്ത്‌ ആദ്യമാണ് ആനയിറങ്ങുന്നതെന്നു നാട്ടുകാർ പറഞ്ഞു.

ക്രിസ്മസ് കാരൾ നടക്കുന്നത് കാരണം ധാരാളംപേർ രാത്രി ഈ മേഖലയിൽ തമ്പടിച്ചിരുന്നു. ഇതിനിടെ കാട്ടാന എത്തിയത് ജനത്തെ പരിഭ്രാന്തരാക്കി. കഴിഞ്ഞ മാസം കോനൂർകണ്ടിയിൽ കാട്ടാനകൾ ഇറങ്ങി ഒട്ടേറെ വാഹനങ്ങൾ തകർത്തിരുന്നു. പീടികപ്പാറ, തേനരുവി ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിലും ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com