
തിരുവമ്പാടി:കേരള ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിവരുന്ന അരീക്കോട് കീഴ്ശ്ശേരി ചോലയിൽ സതീശനെ ആണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവമ്പാടി ഐടിഐക്ക് സമീപം ശ്രീലക്ഷ്മി ലോട്ടറി കട ഉടമയാണ് സതീശൻ. തിരുവമ്പാടി ഐ പി സുമിത് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ തിരുവമ്പാടി എസ് ഐ രമ്യ EK, എസ് ഐ മനോജ് കുമാർ. സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ അനീസ്.KM രാംജിത്ത്. എ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി



