
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 10ന് രാവിലെ 10.30 മുതല്‍ ഒരുമണി വരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ഇലക്ട്രിക്കല്‍
എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഓപറേഷന്‍ മാനേജര്‍, അക്കൗണ്ടന്റ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ജനറല്‍ ഇന്‍ഷുറന്‍സ് അസിസ്റ്റന്റ്, ഡ്രൈവര്‍, അസിസ്റ്റന്റ് ഓപറേറ്റര്‍, വെഹിക്കിള്‍ പൊല്യൂഷന്‍ ടെസ്റ്റിങ് സ്റ്റേഷന്‍ ഓപറേറ്റര്‍, ടെലികോളര്‍, സെയില്‍സ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
നിശ്ചിത യോഗ്യതയുള്ളവര്‍ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എത്തി 300 രൂപ അടച്ച് പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 -2370176, 2370178. കൂടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം



