
നെല്ലിപ്പൊയിൽ :നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിമല യുപി സ്കൂൾ മഞ്ഞു വയലിൽ ക്രിസ്തുമസ് ഗോത്രവർഗവിഭാഗ ത്തിൽപ്പെട്ട കുട്ടികളോടൊപ്പം ആഘോഷിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ അധ്യക്ഷതവഹിച്ച യോഗം ഹെഡ്മിസ്ട്രസ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സി. അൽഫോൻസ ക്രിസ്തുമസ്ദിന സന്ദേശം നൽകി. കുട്ടികളുടെ ഭവനത്തിൽ നേരിട്ട്ചെന്ന് ക്രിസ്തുമസ് സമ്മാനം നൽകി.നല്ലപാഠം ക്ലബ്ബിന്റെ ഏഴിനൊപ്പം ഏഴ് കൈത്തൊഴിൽ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ വിൽപ്പനയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് കുട്ടികൾക്ക് സമ്മാനം നൽകിയത്. അധ്യാപകരായ ജോയ് ജോർജ് , ഡയസ് ജോസ് , ഷബീർ, സി. സ്നേഹ , ജിറ്റോ, ജിസ് , എന്നിവർ നേതൃത്വം നൽകി



