കറൻ്റ് ചാർജ്ജ് വർദ്ധിപ്പിച്ച് പകൽകൊള്ള നടത്തുന്ന സർക്കാറിനെതിരെ പകൽ വെളിച്ചത്തിൽ ചൂട്ട് കത്തിച്ച് യൂത്ത് ലീഗ് പ്രതിഷേധിച്ചു

തിരുവമ്പാടി: ജനങ്ങൾ ജീവിക്കാൻ ഏറെ പ്രയാസപ്പെടുന്ന കാലത്ത് തുടർ ഭരണം കിട്ടിയ അഹങ്കാരത്തിൽ കറൻ്റ് ചാർജ്ജ് വർദ്ധിപ്പിച്ച് ജനങ്ങളെ പകൽ കൊള്ള നടത്തുന്ന പിണറായി സർക്കാറിൻ്റെ നടപടിക്കെതിരെ തിരുവമ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് തിരുവമ്പാടിയിൽ പ്രകടനവും,കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൻ പകൽ വെളിച്ചത്തിൽ ചൂട്ട് കത്തിച്ചും പ്രതിഷേധിച്ചു.
ബസ്സ് ചാർജ്ജും, നിത്യോപയോഗ സാധനങ്ങളുടേയും ,
മരുന്നുകളുടേയും വിലകൾ ഭീമമായി വർദ്ധിപ്പിച്ച് ജന ജീവിതം ബുദ്ധിമുട്ടിലാക്കി കോടികൾ വില വരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളിൽ ജനങ്ങളെ ഭയന്ന് ഒളിച്ചോടി നടക്കുന്ന പിണറായി വിജയൻ സർക്കാറിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരേണ്ടതുണ്ടന്നും യൂത്ത് ലീഗ് ആവശ്യപെട്ടു.
പരിപാടിക്ക് മണ്ഡലം യൂത്ത് ലീഗ് വൈ: പ്രസിഡന്റ് അറഫി കാട്ടിപ്പരുത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജംഷീദ് കാളിയേടത്ത്, വൈ : പ്രസിഡന്റ് ഫൈസൽ കെ ടി, ഫസൽ കപ്പലാട്ട്, മുഹ്സിൻ തയ്യിൽ, ജുനൈദ്,ഹബീബ്റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
മുബഷിർ, അനസ്,നിയാസ്, ഇർഷാദ്, അൻവർ, ഫായിസ്, ഷാദിൽ തുടങ്ങിയവർ നേതൃത്വം നൽകി



