KOODARANCHINews

പന്നി ഫാമുകളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്

കൂടരഞ്ഞി:മൂന്ന് ഫാമുകൾക്ക് നോട്ടീസ് നൽകികൂടരഞ്ഞി: വൃത്തിഹീനമായ അന്തരീക്ഷമായതിനാൽ ഫാമുകളിൽ പന്നികൾ കൂട്ടത്തോ ടെ ചത്തൊടുങ്ങുന്നതായി നാട്ടുകാരുടെ പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ നായാടംപൊയിൽ ഭാഗത്തെ ഫാമുകളിലാണ് 100ൽ അധികം പന്നികൾ ചത്തതായി ആരോപണമുയർന്നത്.മതിയായ ആരോഗ്യപരിപാലനമില്ലാതെയാണ് ഒട്ടുമിക്ക ഫാമുകളും പ്രവർത്തിക്കുന്നത്.പൊതുജനാരോഗ്യ ചട്ടങ്ങൾ മറികടന്ന് തോടുകൾ ഉൾപ്പെടെ സമീപ ജലസ്രോത സ്റ്റുകളിലേക്ക് മാലിന്യാവശിഷ്ടങ്ങൾ ഒഴുക്കിവിടുന്നതായും പരാതിയുണ്ട്. ഗ്രാമപ്പഞ്ചാത്തും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാതെയുംപൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലും ഫാമുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ജിബി പുന്നക്കൊമ്പിൽ, സുനീഷ് തകരപാടിയിൽ, അഗസ്റ്റിൻ വള്ളിയിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് പന്നിഫാമുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.പൂവാറൻ തോട് ഭാഗത്ത് പതിമൂന്നോളാം ഫാമുകൾക്ക് നേരത്തേ നേടിസ് നൽകിയിരുന്നു.പന്നികളുടെ മരണകാ ണം സംബന്ധിച്ചും ഫാമുകളിലെ ശുചിത്വസാഹചര്യങ്ങൾ സംബന്ധിച്ചും വിശദമായ പരി ശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മൃഗസംരക്ഷണവകുപ്പ് പന്നികളുടെ സിറം പരിശോധിച്ച് സാംപിൾ ശേഖരിച്ചിട്ടുണ്ട്. പന്നികൾക്ക് രോഗം ബാധിച്ച വിവരം ഫാം ഉടമകൾ മൂടിവച്ചതായും ചത്ത പന്നികളെ കുഴിച്ചുമൂടി യതായി കണ്ടെത്തിയിട്ടുണ്ടെ ന്നും ആരോഗ്യവകുപ്പ് അധികൃ തർ അറിയിച്ചു. ഗ്രാമപ്പഞ്ചായ ത്ത് അസി.സെക്രട്ടറി കെ.കെ. ജയപ്രകാശ്, ഹെൽത്ത് ഇൻ സ്പെക്ടർ കെ.ബി. ശ്രീജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ വി. അഭിനന്ദ്, എസ്. നവീൻ എന്നിവരടങ്ങിയ സംഘമാണ് പരി ശോധന നടത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com