LOCAL NEWSNews

കൊമ്പൻ നടയ്ക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു

സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു.ഉൽസവ പറമ്പുകളിൽ മാത്രമല്ല, വെള്ളിത്തിരയിലെയും താരമാണ് ഉണ്ണികൃഷ്ണൻ. അജഗജാന്തരം എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. നെയ്ശേരി പാർഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആനയെത്തിയത്. കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണിത്.

ഒടിയൻ, അജഗജാന്തരം, പാൽതുജാൻവർ പഞ്ചവർണ്ണ തത്ത,തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി, പാൽത്തു ജാൻവർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. 1982-ൽപാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്.പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടക്കൽ വർക്കി വാങ്ങുകയായിരുന്നു. ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും തികച്ച ഉണ്ണികൃഷ്ണൻ ശാന്ത സ്വഭാവിയും ആരുമായും എളുപ്പത്തിൽ ഇണങ്ങുന്നതുമായ ആനയായിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com