KERALA NEWSLOCAL NEWSNews

കലാമാമാങ്കത്തിന് കോഴിക്കോട്ട് തിരശീല ഉയരുന്നു: ഉദ്ഘാടനം അല്പസമയത്തിനകം, മത്സരങ്ങൾ 11 മണി മുതൽ

കോഴിക്കോട്: 61മത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കോഴിക്കോട്ട് തുടങ്ങും. അല്പസമയത്തിനകം കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമാകും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമാകും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും. കലാസ്വപ്നങ്ങളും നെഞ്ചിലേറ്റി കോഴിക്കോട്ടേക്ക് വണ്ടികയറിയ കൗമാരക്കാരെ സ്വാഗതം ചെയ്ത് കൊണ്ടാണ് മുഖ്യവേദിയായ അതിരണിപ്പാടത്തൊരുങ്ങിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com