LOCAL NEWSNewsTHIRUVAMBADY

ഞങ്ങളും കൃഷിയിലേക്ക്:പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനവും , പച്ചക്കറി വിത്ത് വിതരണവും നടത്തി

കല്ലുരുട്ടി: കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ ഈ വിദ്യാലയ വർഷത്തിലെ രണ്ടാം ഘട്ട പച്ചക്കറി വിളവെടുപ്പ് നടത്തി. വിളവെടുപ്പുദ്ഘാടന കർമ്മം മുക്കം കൃഷി ഓഫീസർ ടിൻസി ടോം നിർവ്വഹിച്ചു. പയർ, പച്ചമുളക്, വാഴക്കുല എന്നിവയുടെ വിളവെടുപ്പ് ആണ് നടത്തിയത്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് ആവശ്യമായ പച്ചക്കറികളാണ് ജൈവ കൃഷിയിലൂടെ ഉദ്പാദിപ്പിച്ചത്.കേരള ഗവൺമെന്റിന്റെ” ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനത്തിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കൃഷി ഓഫീസർ ശ്രീമതി ടിൻസി ടോം, കൃഷി അസിസ്റ്റന്റ് കരീം ഹെഡ് മാസ്റ്റർ സജി ലൂക്കോസ്, അധ്യാപകരായ ടിൽ ജി പി.തോമസ്, പൗളി അഗസ്റ്റിൻ, ഹാജറ എ.ടി, സജി വി സി. എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com