News

ബലാത്സംഗക്കേസ്: നടൻ വിജയ് ബാബു അറസ്റ്റിൽ

കൊച്ചി: പുതുമുഖ നടിയുടെ ലൈംഗീക പീഡന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടും.വിജയ് ബാബു ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ പേര് പുറത്തു വിട്ട സംഭവത്തിലും വിജയ് ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ചോദ്യം ചെയ്യലിനായി വിജയ് ബാബു ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായിരുന്നു.

ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ അന്വേഷണ സംഘത്തിന് മുന്നിൽ രാവിലെ ഒമ്പതുമതൽ വൈകീട്ട് ആറുവരെ ഹാജരാകണമെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ തന്നെ ഹൈകോടതി നിർദേശം നൽകിയിരുന്നു. അതു പ്രകാരം പൊലീസിനു മുന്നിൽ ചോദ്യം ​ചെയ്യലിന് രാവിലെ ഒമ്പതിന് തന്നെ വിജയ് ബാബു ഹാജരായി. അപ്പോഴാണ് നടപടി ക്രമങ്ങളുടെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യം നടന്നുവെന്ന് പരാതിക്കാരി ആരോപിച്ച പനമ്പള്ളിയിലെ ഫ്ലാറ്റ്, മരടിലെ ഫ്ലാറ്റ് എന്നിവിടങ്ങളിൽ വിജയ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com