
കൽപറ്റ: വയനാട് ബത്തേരി നഗരമധ്യത്തിൽ ഇറങ്ങിയ കാട്ടാന കടത്തിണ്ണയിൽ കിടന്ന മധ്യവയസ്കനെ എടുത്തെറിഞ്ഞു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്. മെയിന്റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതുകൊണ്ടു നടന്നില്ല. നിസാര പരിക്കുകളേറ്റ് ബത്തേരി പള്ളിക്കണ്ടി സ്വദേശി തമ്പി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ.



