News

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

എക്‌സറേ ടെക്‌നീഷ്യന്‍ നിയമനം  

ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി എക്‌സറേ ടെക്‌നീഷ്യനെ നിയമിക്കുന്നു. എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ച്ചയുടേയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത എക്സ്റേ ടെക്‌നീഷ്യന്‍ കോഴ്‌സ് പാസ്സായിരിക്കണം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ 30 രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0495- 2365367.

സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും

കേന്ദ്ര സംസ്ഥാന  സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസർകോഡ് ജില്ലകളിലെ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072668543, 9072600013.

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍റെ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കാലാവധി ഒരു വര്‍ഷം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0471 2325101, ഇ- മെയില്‍: keralasrc@gmail.com. അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001.‍

പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മാറ്റി

പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ -കമാന്‍ഡോ വിംഗ്) (കാറ്റഗറി നം. 136/2022) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി ജൂലൈ ഒന്‍പതിന് വരക്കല്‍ ബീച്ച്, ഭട്ട്റോഡ് ജംഗ്ഷന്‍, തടമ്പാട്ടുതാഴം- പറമ്പില്‍ ബസാര്‍ റോഡ് ജംഗ്ഷന്‍ എന്നീ കേന്ദ്രങ്ങളില്‍ ജൂലൈ ഏഴിന് നടത്താനിരുന്ന ഒന്നാം ഘട്ട എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 24ലേക്ക് മാറ്റി. ഉദ്യോഗാര്‍ത്ഥികള്‍ ഇതേ അഡ്മിഷന്‍ ടിക്കറ്റുമായി 24ന് ഹാജരാവണം

ബക്രീദ് 2022: ഖാദിക്ക് പ്രത്യേക ഇളവുകള്‍

ബക്രീദിനോടനുബന്ധിച്ചു ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഖാദി കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ  പ്രത്യേക റിബേറ്റ് ജൂലൈ ഒന്ന് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ അനുവദിച്ചിട്ടുണ്ട്. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിനG കീഴില്‍ ചെറൂട്ടി റോഡിലുള്ള ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലും, ബാലുശ്ശേരി അറപ്പീടിക, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലുള്ള ഷോറൂമുകളിലും ഖാദി വസ്ത്രങ്ങളുടെ വൈവിധ്യ ശേഖരം ഒരുക്കിയതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com