
തിരുവമ്പാടി: കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക, സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ജൈവ പച്ചക്കറി ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശത്തോടെ തൊണ്ടിമ്മൽ ഗവ: എൽ പി സ്കൂളിലെ കുട്ടിക്കൃഷി വിളവെടുപ്പ് നടത്തി.
വെണ്ട, പയർ, വഴുതിന, തക്കാളി, എന്നിവയാണ് ക്യഷി ചെയ്തിട്ടുള്ളത്. കുട്ടികളും രക്ഷിതാക്കളുമടങ്ങിയ ഏഴ് ഗ്രൂപ്പുകളാണ് കൃഷി പരിപാലനം നടത്തിയത്.വാർഡ് മെംബർ എ പി ബീന ഒന്നാംഘട്ട വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് കെ സുരേഷ്, മുൻ വാർഡ് മെംബർ കെ ആർ ഗോപാലൻ സംബസിച്ചു.



