
മുക്കം: ഹയർ സെക്കൻഡറി സ്കൂൾ കാർഷിക ക്ലബ് നടത്തുന്ന നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു.നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കിടയിൽ വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗവും കൃഷിയുടെ പ്രാധാന്യം ഉണ്ടാക്കിയെടുക്കാനും ലക്ഷ്യമിട്ടായിരുന്നു നെൽകൃഷി നടത്തിയത്.
നഗരസഭ കൗൺസിലർമാരായ അശ്വതി സനൂജ്,ബിജുന,മാനേജർ എൻ.കെ. അബ്ദുറഹ്മാൻ,പി.ടി.എ പ്രസിഡന്റ് മൂകാംബിക ആനന്ദ്,പ്രധാനാധ്യാപകൻ മനോജ്, കാർഷിക ക്ലബ് കൺവീനർ ബിനീഷ്, അധ്യാപകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.



