LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തുരങ്കപാത: പദ്ധതിക്ക് താൻ എതിരല്ലെന്ന് മുഖ്യമന്ത്രി.

    തിരുവമ്പാടി:ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിക്ക് താൻ എതിരല്ലെന്നും വിദഗ്ധസമിതി റിപ്പോർട്ടിമേൽ ഉടൻ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. സി.കെ. കാസിം എം.എൽ.എ.യുടെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട തുരങ്കപാതയുടെ നിർമ്മാണം പ്രദേശത്തിന്റെ ഗതാഗത വികസനത്തിൽ വലിയ പ്രാധാന്യമുള്ളതാണെന്നും, എന്നാൽ നിർമ്മാണപ്രവൃത്തികൾ സുരക്ഷാ മാനദണ്ഡങ്ങളും പാരിസ്ഥിതിക വ്യവസ്ഥകളും പാലിച്ചാണോ നടക്കുന്നത് എന്ന് വ്യക്ത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ തുരങ്കമുഖമായ വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ പശ്ചാത്തലത്തിലാണ് പ്രവൃത്തി താൽക്കാലികമായി നിർത്തിവെച്ചത്. മണ്ണിടിച്ചിലിന്റെ സാധ്യത, പാരിസ്ഥിതിക അനുമതികളിലെ വ്യവസ്ഥകൾ, നിർമ്മാണത്തിലെ പ്രത്യാഘാതങ്ങൾ എന്നിവ വിദഗ്ധസമിതി പരിശോധിച്ച് റിപ്പോർട്ട് നൽകിയ ശേഷം എത്രയും പെട്ടെന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും, കരാറുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com