LOCAL NEWSTHIRUVAMBADY

ഗാന്ധി സ്മരണയിൽ ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ

ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ വിവിധ പരിപാടികളോടെ രക്തസാക്ഷി ദിനം ആചരിച്ചു. സ്കൂൾ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ അദ്ധ്യാപകരും, വിദ്യാർത്ഥി പ്രതിനിധികളും പുഷ്പാർച്ചന നടത്തി.

രാവിലെ നടന്ന സ്പെഷ്യൽ അസ്സെംബ്ലയിൽ സ്കൂളിലെ ഗാന്ധിദർശൻ അംഗങ്ങളും, സ്കൗട്ട് &ഗൈഡ് വിദ്യാർത്ഥികളും പങ്കെടുത്തു. വിദ്യാർത്ഥി പ്രതിനിധി അനന്യ പി മുരളി അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾ ഗാന്ധി സൂക്തങ്ങൾ അവതരിപ്പിച്ചു. പരിപാടികൾക്ക് അദ്ധ്യാപകരായ ഷൈനി മാത്യു, ആലിസ്. വി. തോമസ്, ദീപ എൻ. ജെ തുടങ്ങിയവർ നേതൃത്വം നല്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com