LOCAL NEWSNewsTHIRUVAMBADY
തുരങ്കപാത നിർമ്മാണത്തിൽ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പങ്കെടുക്കും

ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണത്തിൽ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പങ്കെടുക്കും. മുഖ്യമന്ത്രി നടത്തിയ നോർവേ സന്ദർശനത്തിന്റെ ഭാഗമായാണ് തീരുമാനം. ഏഴ് കിലോമീറ്റർ അടിയിലുള്ള പാറയുടെ സ്വഭാവം മനസ്സിലാക്കുന്ന സാങ്കേതിക വിദ്യ ഇവരുടെ പക്കലുണ്ട്. തുരങ്കപാത നിർമ്മാണത്തിന് ഇത് ഉപയോഗപ്രദമാവും. ഇതോടൊപ്പം മണ്ണിടിച്ചിൽ തീരശോഷണം എന്നിവയിലും സഹകരിച്ചു പ്രവർത്തിക്കാമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന പ്രകാരം വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരെ കേരളത്തിലേക്ക് അയക്കുമെന്ന് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് അറിയിച്ചു.



