
തിരുവമ്പാടി : ശനിയാഴ്ച വൈകീട്ട് മഴയോടൊപ്പമുണ്ടായ ഇടിമിന്നലിന് വീടിന് കനത്തനാശനഷ്ടം. ആനക്കാംപൊയിൽ ചെറുശ്ശേരി ആനക്കുഴി പാറേമുള്ളിൽ രാജുവിന്റെ ഷീറ്റുപാകിയ വീടിനാണ് നാശനഷ്ടമുണ്ടായത്. ബെഡ് റൂമിലെ ചുമരുകൾ വിണ്ടുകീറി. ജനൽച്ചില്ലുകൾ പൊട്ടിത്തകർന്നു. ഇലക്‌ട്രിക് വയറിങ് പാടെ കത്തിനശിച്ചു. മീറ്റർബോർഡ് അടക്കം അഗ്നിക്കിരയായി. അതിശക്തമായ മിന്നലിന്റെ ആഘാതത്തിൽ മുറ്റത്തെ തെങ്ങിൻതടത്തിലെ മണ്ണ് ഉഴുതുമറിച്ചനിലയിലാണ്.



