LOCAL NEWSTHIRUVAMBADY

ബഡ്ജറ്റ് 2023-തിരുവമ്പാടി നിയോജകമണ്ഡലത്തിൽ 166 കോടി രൂപയുടെ വികസന പ്രവൃത്തികൾ

തിരുവമ്പാടി:2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിലെ 166 കോടി രൂപയുടെ പ്രവൃത്തികൾ ഉൾപ്പെടുത്തി.മുൻ വർഷങ്ങളിലേതു പോലെ ബഡ്ജറ്റിൽ നല്ല പരിഗണനയാണ് മണ്ഡലത്തിന് നൽകിയിട്ടുള്ളത്.

മുക്കം പാലം 8 കോടി,ഈങ്ങാപ്പുഴ-കാക്കവയൽ റോഡ് 2 കോടി,ഓമശ്ശേരി തിരുവമ്പാടി റോഡ് 6 കോടി,പെരുമ്പൂള-നായാടംപൊയിൽ റോഡ് 10 കോടി,കാരമൂല ജംഗ്ഷൻ -തേക്കുംകുറ്റി-മരഞ്ചാട്ടി റോഡ് 6 കോടി,കൂടരഞ്ഞി-മാങ്കയം-മരഞ്ചാട്ടി റോഡ് 5 കോടി,പൂവാറൻതോട്-നായാടംപൊയിൽ റോഡ് 8 കോടി,മൈക്കാവ് -കോടഞ്ചേരി റോഡ് 4 കോടി,അടിവാരം-നൂറാംതോട് റോഡ് 5 കോടി,നെല്ലിപ്പൊയിൽ-മുണ്ടൂർ-കണ്ടപ്പൻചാൽ റോഡ് 8 കോടി,അടിവാരം-വള്ളിയാട്-ചുരം ഏഴാം വളവ് റോഡ് 20 കോടി,ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡ് 10 കോടി,താഴെ കൂടരഞ്ഞി-തേക്കുംകുറ്റി റോഡ് 4 കോടി,തിരുവമ്പാടി ടൗൺ പരിഷ്‌കരണം 5 കോടി,മുക്കം മിനി സിവിൽ സ്‌റ്റേഷൻ രണ്ടാം നില നിർമ്മാണം 2 കോടി,കൊടിയത്തൂർ-കാരക്കുറ്റി-പന്നിക്കോട് റോഡ് 2 കോടി,അമ്പായത്തോട് -ഈരൂട്-കോടഞ്ചേരി റോഡ് 10 കോടി,മണാശ്ശേരി-മുത്താലം-തൂങ്ങാംപുറം റോഡ് 5 കോടി,തൊണ്ടിമ്മൽക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് 40 കോടി,കോട്ടമുഴി പാലം 4 കോടി,അഗസ്ത്യൻമുഴി പാലം 2 കോടി

എന്നിങ്ങനെയാണ് ബജറ്റിൽ ടോക്കണായി ഉൾപ്പെടുത്തിയിരിക്കുന്ന പ്രവൃത്തികൾ.ഓരോ വകുപ്പിന്റെയും മുൻഗണന നിശ്ചയിച്ച് ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ, പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com