
കോടഞ്ചേരി: കോടഞ്ചേരിയിലെത്തുന്ന ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം കെഎസ്ഇബി കോടഞ്ചേരി ബസ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ചു. ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി,അസി.എഞ്ചിനീയർ ഷാജി പി ബി, സബ് എൻജിനീയർ ഉക്ക്ബത്ത് എ. പി,സബ് എൻജിനീയർ മനോജ് മാത്യു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കെ.എസ്.ഇ.ബി ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.ഇതിനായി പ്ലേസ്റ്റോറിൽ നിന്ന് ചാർജ് മോഡ് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. ഇതുവഴി ഇവിടെ കൊടുത്തിരിക്കുന്ന ക്യുആർ കോഡ് വഴി പണം നൽകി വാഹനം ചാർജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.



