LOCAL NEWS

ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കൊടുവള്ളിയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കൊടുവള്ളി ലൈറ്റ്‌നിങ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോയും കോഴിക്കോട് റോയല്‍ ട്രാവല്‍സും തമ്മില്‍ നടന്ന മത്സരമാണ് കയ്യാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ചത്.

ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുടീമിലെയും കളിക്കാല്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഇത് കയ്യാങ്കളിയിലേക്കും അടിപിടിയിലേക്കും നീങ്ങി. ഏറെനേരം കയ്യാങ്കളി തുടര്‍ന്നതോടെ കാണികളും ഗ്രൗണ്ടിലിറങ്ങി. പോലീസ് സ്ഥലത്തില്ലാത്തതിനാല്‍ സംഘര്‍ഷം നിയന്ത്രിക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് സംഘാടകര്‍ ഏറെ പാടുപെട്ടാണ് രംഗം ശാന്തമാക്കിയത്.

മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയ വേളയിലാണ് സംഘര്‍ഷമുണ്ടായത്. കാണികള്‍ ഗ്രൗണ്ടിലിറങ്ങിയതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടും നടത്താനായില്ല. തുടര്‍ന്ന് ടോസിടുകയും കോഴിക്കോട് റോയല്‍ ട്രാവല്‍സിനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com