
തിരുവമ്പാടിയിൽ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം കെ.എസ്.ഇ.ബി തിരുവമ്പാടിയിൽ സ്ഥാപിച്ചു.തിരുവമ്പാടിയിൽ നിന്നും പുന്നക്കൽ റോഡിലേക്ക് കയറുന്ന ഭാഗത്താണ് സജ്ജീകരിച്ചതു. ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു.കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് പ്രദീപ് പി ,സബ് എഞ്ചിനീയർമാരായ മുഹമ്മദ് ഇക്ബാൽ ,ശിഹാബ്,പഞ്ചായത്ത് മെമ്പർമാരായ കെ എം മുഹമ്മദാലി,കെഡി ആന്റണി,റംല ചോലക്കൽ,ബിന്ദു ജോൺസൻ,അപ്പു കോട്ടയിൽ എന്നിവർക്ക് പുറമെ ഗീത വിനോദ് ,ഫിറോസ്‌ഖാൻ,ഗണേഷ്ബാബു ,സജി ഫിലിപ്പ് ,ശിവദാസൻ,കെ സി സൈദുമുഹമ്മദ് ,അബ്ബാസ് ck ,കെ.എസ്.ഇ.ബിജീവനക്കാർ എന്നിവരും പങ്കെടുത്തു
ഉപയോഗരീതി:- പ്ലേസ്റ്റോറിൽ നിന്ന് ചാർജ് മോഡ് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. ഇതുവഴി ഇവിടെ കൊടുത്തിരിക്കുന്ന ക്യുആർ കോഡ് വഴി പണം നൽകി വാഹനം ചാർജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.



