
സൗജന്യ തൊഴിൽ മേള നാളെ: കോഴിക്കോട് ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമായ കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കും. നാളെ ബീച്ചിനു സമീപത്തെ ആസ്പിൻ കോർട്ട്‍യാർഡിൽ വിസ്ത–23 എന്ന പേരിലാണു തൊഴിൽ മേള സംഘടിപ്പിക്കുന്നത്.ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സ്കൂൾ ഓഫ് മാനേജ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 50 കമ്പനികൾ പങ്കെടുക്കും. രാവിലെ 10 മുതലാണ് ഫെസ്റ്റ്. www.vista2k23.com എന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി മാനേജ്മെന്റ് വിദ്യാർഥികൾക്കും, തൊഴിൽ മേളയിൽ ഉദ്യോഗാർഥികൾക്കും റജിസ്റ്റർ ചെയ്യാമെന്നു കോ–ഓർഡിനേറ്റർ അബൂബക്കർ സിദ്ദിഖ്, മുഹമ്മദ് നിയാസ് എന്നിവർ പറഞ്ഞു
ജില്ലാ അക്വാറ്റിക് ചാംപ്യൻഷിപ് 12ന്കോഴിക്കോട് : അക്വാറ്റിക് അസോസിയേഷന്റെ ജില്ലാ അക്വാറ്റിക് ചാംപ്യൻഷിപ് 12ന് രാവിലെ 7.30ന് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ് പൂളിൽ നടക്കും. സ്കൂളുകളും ക്ലബ്ബുകളും നാളെ രാവിലെ 11നു മുൻപ് റജിസ്റ്റർ ചെയ്യണം. 9446951318
നഴ്സിങ് ഓഫിസർ കോഴിക്കോട് :ഉദയം പദ്ധതിയിൽ നഴ്സിങ് ഓഫിസറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. udayamprojectkozhikode@gmail.com എന്ന ഇ മെയിലിൽ ബയോഡേറ്റ അയയ്ക്കണം. 9207391138.
അധ്യാപക പരീക്ഷ കോഴിക്കോട് :പാഠ്യപദ്ധതി പരിഷ്കരണം പാഠപുസ്തക രചന നടത്തുന്നതിനായി അപേക്ഷിച്ച അധ്യാപകരുടെ പരീക്ഷ എസ്‌സിആർടി നേതൃത്വത്തിൽ 11 ന് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10ന് നടക്കും. 0496 2524426.
അദാലത്ത് 14ന്കോഴിക്കോട്∙ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മിഷൻ പരാതികളിൽ തീർപ്പു കൽപിക്കുന്നതിന് 14ന് പരാതി പരിഹാര അദാലത്ത് നടത്തും. കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി പങ്കെടുക്കും



