KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

രാഷ്ട്രീയ ഏകത ദിവസ് ആചരിച്ചു.

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ എൻ.സി.സി. കേഡറ്റ്സ് രാഷ്ട്രീയ ഏകത ദിവസ് ആചരിച്ചു.

ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ദേശീയ ഐക്യ ദിന പ്രവർത്തനങ്ങൾ സ്കൂളിലെ എൻ.സി.സി. കേഡറ്റ്സ് സമുചിതമായി ആചരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ SIC അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.സി.സി. ഓഫീസറായ മാർട്ടിൻ ലൂയിസ് ആശംസകൾ അറിയിച്ചു സംസാരിച്ചു.

തുടർന്ന് കേഡറ്റുകൾ യൂണിറ്റി പ്രതിജ്ഞ ചൊല്ലുകയും യൂണിറ്റി റൺ നടത്തുകയും ഏകത മാർച്ച് നടത്തുകയും ഐക്യത്തിന്റെ പ്രാധാന്യം വിളിച്ചോതി മനുഷ്യചങ്ങല തീർക്കുകയും ചെയ്തു. എൻ.സി.സി. ഗീതവും ദേശീയ ഗാനവും ആലപിച്ച ശേഷം ചടങ്ങുകൾ അവസാനിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com