
തിരുവമ്പാടി:2022 ജൂൺ 19 മുതൽ ജൂലായ് 2ന് അവസാനിക്കുന്ന വായനപക്ഷാ ചരണത്തിൻ്റെ ഭാഗമായി സിഡിഎസ് തലത്തിൽ സംഘടിപ്പിച്ച “നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക് ” എന്ന ക്യാമ്പയിന് രണ്ടാം വാർഡ് കൂടുംബശ്രീകളുടെ സഹായത്തോടെ ലഭിച്ച പുസ്തകങ്ങൾ സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവിൻ്റെ സാന്നിധ്യത്തിൽ ആനക്കാംപൊയിൽ സെൻറ് മേരീസ് യു.പി സ്കൂളിലേക്ക് പ്രധാന അധ്യാപിക സെലിൻ തോമസിന് വാർഡ് മെമ്പർ കെ എം ബേബി കൈമാറികൊണ്ട് തുടക്കം കുറിച്ചു.
സ്ക്കൂളിലെ മറ്റ് അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സിഡിഎസ് മെമ്പറും എഡിഎസ് സെക്രട്ടറിയും ആയ ഷിജി ഷാജി, എഡിഎസ് പ്രസിഡന്റ് റോസമ്മ മാത്യു, എ.ഡി എസ് അംഗം ജെസി തോമസ്, എന്നിവർ സംസാരിച്ചു.



