News

കോഴിക്കോട് ജില്ലയിലെ മൂന്നിടങ്ങളിൽ ഗതാഗത നിയന്ത്രണം

ഗതാഗത നിരോധനം ഏർപ്പെടുത്തി

ജലജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാവൂർ- എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി മുതൽ കൂളിമാട്ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി 20 മുതൽ മാർച്ച്‌ 5 വരെ പൂണ്ണമായും ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. എരഞ്ഞിമാവ് നിന്നും മാവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൂളിമാട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരഞ്ഞ് ചിറ്റാരിപ്ലാക്കൽ വഴി പി.എച്ച്.ഇ.ഡി ജംഗ്ഷനിൽ എത്തിയും, വലിയ വാഹനങ്ങൾ ചിറ്റാരിപ്ലാക്കൽ റോഡ് വഴി മുക്കിൽ ജംഗ്ഷനിൽ എത്തി മാവൂർ-ആർഇസി റോഡ് വഴിമാവൂർ ഭാഗത്തേക്കും പോകേണ്ടതാണ്.

ഗതാഗതം ഭാഗികമായി നിരോധിച്ചു കോഴിക്കോട് ജില്ലയിലെ പൂനൂർ നരിക്കുനി റോഡിൽ കി.മീ 0/000 മുതൽ 9/650 വരെയുളള റോഡിൽ ടാറിംഗ് പ്രവൃത്തി ഫെബ്രുവരി 20 ന് ആരംഭിക്കുന്നതിനാൽ അന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ എളേറ്റിൽ-വട്ടോളി കാഞ്ഞിരമുക്ക് -പന്നൂർ -നരിക്കുനി വഴിയും തിരിച്ചു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വാഹനഗതാഗതം നിരോധിച്ചു

പനായി- നന്മണ്ട 14 റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 21 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ (റോഡ് പ്രവൃത്തിക്കുളള വാഹനങ്ങൾ ഒഴികെ) ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചു. ഈ വഴിയിലൂടെയുള്ള വാഹനങ്ങൾ ബാലുശ്ശേരി മെയിൻ റോഡ് വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com