
തിരുവമ്പാടി: വർഷങ്ങളായി അവകാശങ്ങളെ ചൊല്ലി തർക്കം നടക്കുന്ന തീയര് തട്ടേക്കാട്ട് ജുമഅത്ത് പള്ളിയിൽ ഇലക്ഷൻ നടത്താനോ അല്ലെങ്കിൽ സ്കീം പ്രകാരം വഖഫ് ബോർഡിന് ഉചിതമായ നടപടി കൈക്കൊള്ളാനും ഉത്തരവായി.
1961ൽ 1200 RA വഖഫ് റെജിസ്ട്രേഷനിഉള്ള താഴെ തിരുവമ്പാടി തീയര് തട്ടേക്കാട്ട് ജുമാഅത്ത് പള്ളിയുടെ അതേ പേരിൽ 1989 ൽ അതായത് തീയര് തട്ടേക്കാട്ട് പള്ളി എന്ന പേരിൽ 1860 സൊസൈറ്റി ആക്ട് പ്രകാരം 367/89 എന്ന ഒരു സൊസൈറ്റി രൂപീകരിക്കുകയും ആ സൊസൈറ്റിക്കാണ് വഖഫ് സ്വത്തിന്റെ അവകാശം എന്ന് സൊസൈറ്റി അംഗങ്ങൾ സ്വയം പ്രഖ്യാപനം നടത്തുകയും വ്യാപകമായ തോതിൽ വഖഫ് സ്വത്തുക്കൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്യാധീനപ്പെടുത്തുകയും വിൽപ്പന നടത്തുകയും ചെയ്തു.ഇതിനെ തുടർന്ന് മഹല്ല് നിവാസികൾ വഖഫ് ട്രൈബ്യൂണലിനെ 47/2013 കേസ് പ്രകാരം തിരിച്ചുപിടിക്കുകയും 1402/08 എന്ന് കേസ് പ്രകാരം 367/89 സൊസൈറ്റി വഖഫ് സ്വത്ത് വിറ്റത് 15 സെന്റ് പാമ്പിഴഞ്ഞപാറ ഉള്ള ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു.
ഇനിയും ഈ സൊസൈറ്റി അന്യാധീനപ്പെടുത്തിയ ഭൂമികൾ തിരിച്ചുപിടിക്കാൻ ഉള്ളത് 20/2020 എന്ന കേസുമായി ബന്ധപ്പെട്ട് കോടതി പരിഗണനയിൽ ഇരിക്കുന്നു ഇതിനിടയിൽ 10-06-2022 ന് വഖഫ് ട്രിബൂണൽ AS 5/2020 എന്ന കേസിൽ വഖഫ് ബോർഡിനോട് തീയര് തട്ടേക്കാട് ജുമാഅത്ത് പള്ളി എന്ന് 1200 RA വഖഫ് ബോർഡിൽ രജിസ്റ്റർ ആയിട്ടുള്ള മഹല്ലിൽ ഇലക്ഷൻ നടത്തുകയോ അല്ലെങ്കിൽ ബോർഡിന്റെ കീഴിൽ റിസീവർ ഭരണം നടത്തുകയോ ചെയ്യാൻ ഉത്തരവായി.ഈ കേസിലെ എതിർകക്ഷികൾ ആയ വഖഫ് സ്വത്ത് കയ്യേറ്റം നടത്തി സ്വന്തമാക്കണമെന്ന ഉദ്ദേശത്തോടുകൂടി മഹല്ല് നിവാസികളായ ആളുകളുടെ ജനറൽബോഡി വിളിച്ച തീരുമാനം ഇല്ലാതെ സ്വാർത്ഥ താൽപര്യക്കാരായ ചില ആളുകൾ രൂപീകരിച്ച സൊസൈറ്റിയും മഹല്ല് നിവാസികളും ആയിട്ടാണ് കാലങ്ങളായിട്ട് താഴെ തിരുവമ്പാടി പള്ളിയിൽ പ്രശ്നം ഉണ്ടായിരുന്നത്.



