തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുംസി.കെ. കാസിം എം.എൽ.എ

തിരുവമ്പാടി:തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞ ഓരോ കാര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കുമെന്നും, ജനങ്ങളുടെ നന്മയ്ക്കായി ജനങ്ങളോടൊപ്പമുണ്ടായിരിക്കുമെന്നും തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൗരസ്വീകരണത്തിൽ മറുപടി പറയവേ സി.കെ. കാസിം എം.എൽ.എ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ ജനകീയരായി പ്രവർത്തിക്കേണ്ടവരാണെന്ന് പരിപാടി ഉൽഘാടനം ചെയ്യവേ പ്രശസ്‌ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്തിൽ മുഖ്യപ്രഭാഷണം. നടത്തുകയും, റവ.ഫാ. തോമസ് നാഗപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കിഴരിയൂർ, വൈസ് പ്രസിഡണ്ട് പി.ആർ. അജിത, ബാബു കെ പൈക്കാട്ടിൽ, പ്രോഗ്രാം കൺവീനർ പി.ടി ഹാരിസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ ഫിറോസ് ഖാൻ, മനോജ് വാഴേപറമ്പിൽ, ബിന്ദു ജോൺസൺ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, ടി.കെ. ശിവൻ, ബിജു എണ്ണാർ മണ്ണിൽ, സുന്ദരൻ. എ പ്രണവം, മുഹമ്മദ് വട്ടപറമ്പിൽ, ഷിനോയ് അടക്കാപാറ, മാത്യു പടവിൽ, ഗോപിലാൽ, അബൂബക്കർ മൗലവി, ടി.എം എ ഹമീദ്, ടി.കെ. മുസ്തഫ, അജു എമ്മാനുവൽ, ബേബി ഇലവുങ്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട നിവേദനം അജു എമ്മാനുവൽ, പി.ആർ അജിത എന്നി വർ എം.എൽ എ ക്ക് കൈമാറിവിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരികസംഘടനകളെ പ്രതിനിധീകരിച്ച് ടി.ജെ. കുര്യാച്ചൻ, അഡ്വ.പി . എ .സുരേഷ് ബാബു, ഫൈസൽ തിരുവമ്പാടി, മോയിൻ കാവുങ്കൽ, ടി.ടി. കുര്യൻ, ബിനു സി കുര്യൻ, ബിജു വർഗീസ്, മുജീബ് റഹ്‌മാൻ, ബിജു എണ്ണാർ മണ്ണിൽ, അലക്സാണ്ടർ പ്ലാം പറമ്പിൽ, സെയ്തലവി കുന്നത്താടി, ഡോ. പി. എ. മത്തായി, അഡ്വ. ജിമ്മി ജോർജ്, ലിജോ കുന്നേൽ, ഹനീഫ ആച്ചപറമ്പിൽ, അനീഷ് ജോസഫ്, ഷൈജു കുരീക്കാട്ടിൽ, ബിനു ജോസഫ് വടയാറ്റ് കുന്നേൽ, എം.കെ.ജമീല, ബേബി ആലക്കൽ, സിബികീ രംപറമ്പിൽ, അസ്‌കർ ചെറിയമ്പലം, ഷൈനി ബെന്നി, ഷെറീന കിളിയണ്ണി , എ. കെ. മുഹമ്മദ്, ലിബിൻ മണ്ണംപ്ലാക്കൽ, സിബി കീരംപറമ്പിൽ, സമദ് കുയ്യക്കാടൻ, റിയാസ് തിരുവമ്പാടി, സി.ബി. അനിൽ, ലിജോ കുന്നേൽ, സാലസ് മാത്യു എന്നിവർ എം.എൽ.എയെ ഹാരമണിയിച്ചു



