
തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് യു.പി. സ്കൂൾ ആറാംക്ലാസ് വിദ്യാർഥിയായ ആൽവിൻപോൾ ഇന്റർനാഷണൽ ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ യോഗ്യതനേടി. എ.സി. മിലാൻ കേരള ഫുട്‌ബോൾ അക്കാദമിയുടെ ക്യാമ്പിൽനിന്ന് ഇന്ത്യയെ പ്രതിനിധാനംചെയ്‌ത് ഏപ്രിൽ ഏഴിന് ഇറ്റലിയിൽ ആരംഭിക്കുന്ന അണ്ടർ-14 ഫുട്‌ബോൾ മേളയിലാണ് ആൽവിൻപോൾ പങ്കെടുക്കുന്നത്.തിരുവമ്പാടി സ്വദേശികളായ കുരീക്കാട്ടിൽ മരീയൻ മനോജ്-ബിജി ദമ്പതിമാരുടെ മകനാണ്. കൂടരഞ്ഞി സെപ്റ്റ് സെൻററിലായിരുന്നു നേരത്തേ പരിശീലനം.മലയോരത്തുനിന്ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾവിദ്യാർഥി മുഹമ്മദ് ഐമനും പങ്കെടുക്കുന്നുണ്ട്



