LOCAL NEWSTHIRUVAMBADY

വിദ്യാഭ്യാസ സെമിനാറും യാത്രയയപ്പ് സമ്മേളനവും

തിരുവമ്പാടി : താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും യാത്രയയപ്പ് സമ്മേളനവും അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്നു.കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അധ്യക്ഷനായി. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന 47 അധ്യാപക, അനധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി. കൊമേഴ്‌സിൽ പിഎച്ച്.ഡി. നേടിയ കൂരാച്ചുണ്ട് എച്ച്.എസ്.എസ്. അധ്യാപകൻ ഡോ. സുജിത് ടോമിനെ ആദരിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോൺസിന്യോർ ഡോ. പയസ് മലേക്കണ്ടത്തിൽ, ഫാ. തോമസ് നാഗപറമ്പിൽ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, വിപിൻ എം. സെബാസ്റ്റ്യൻ, പി. സജിതോമസ്, സജി ജോൺ, ജേക്കബ് കോച്ചേരി, ബോണി ജേക്കബ്, സി.എം.ജെ. ഷീബ, ലിസ സാലസ്, സി.പി. ഫൈസൽബാബു, കെ.ജെ. ജോസ്, വി. മില്ലി എബ്രഹാം, ഷാജി ജോൺ എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com