
ആനക്കാംപൊയിൽ:ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ചു ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. Curiosity 2K23 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ നിർവഹിച്ചു. ശാസ്ത്രദിനത്തിന്റെ പ്രധാന്യത്തെപ്പറ്റി അദ്ധ്യാപിക സനില സാമുവൽ വിദ്യാർഥികളോട് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഘുപരീക്ഷണങ്ങൾ, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവ നടത്തി. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടികൾക്ക് അദ്ധ്യാപകരായ റീനു സ്കറിയ, ഇമ്മാനുവൽ തോമസ് തുടങ്ങിയവർ നേതൃത്വം നല്കി.



