ലിസ പാലിയേറ്റീവ് യൂണിറ്റിന് ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ കാരുണ്യ നിധി

തിരുവമ്പാടി : സാന്ത്വന പരിചരണ രംഗത്ത് കഴിഞ്ഞ 23 വർഷങ്ങളായി സമഗ്ര സേവനങ്ങൾ ചെയ്യുന്ന ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ജീവകാരുണ്യ നിധി നൽകി.വിദ്യാർത്ഥികൾക്ക് പാലിയേറ്റീവ് കെയറിനെക്കുറിച്ച് ബോധവത്ക്കരണം നൽകുകയും അവരെ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സ്റ്റുഡന്റ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത് സ്കൂളിൽ നടത്തിയ സമ്മേളനത്തിൽ വെച്ച് ലിസ പാലിയേറ്റീവ് ഭാരവാഹികൾ കാരുണ്യ നിധി സ്വീകരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥി കളും ചടങ്ങിൽ പങ്കെടുത്തു.ഹെഡ് മിസ്ട്രസ്റ്റ് സിസ്റ്റർ സാങ്റ്റ മരിയ അദ്ധ്യക്ഷത വഹിച്ചു. ലിസ പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ സി മാത്യു കൊച്ചു കൈപ്പേൽ , സെക്രട്ടറി കെ സി ജോസഫ് , കെ ജെ ജെയിംസ്, സ്‌റ്റാഫ് സെക്രട്ടറി പി വി ജിനു , സിസ്റ്റർ ജെസ് ന മരിയ എന്നിവർ പ്രസംഗിച്ചു.



