LOCAL NEWSNews

ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് റെയ്ൻ കോട്ടും റിഫ്ലക്ടീവ് ജാക്കറ്റും നൽകി.

താമരശ്ശേരി: ചുരത്തിലെ സന്നദ്ധ സേവന പ്രവർത്തനങ്ങളിലേർപ്പെടുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് പാലക്കൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ അബൂബക്കർ നൽകിയ റെയ്ൻ കോട്ടുകളും റിഫ്ലക്ടീവ് ജാക്കറ്റുകളും മുൻ താമരശ്ശേരി ട്രാഫിക് പോലീസ് എസ്.ഐ യു മായിരുന്ന ചലച്ചിത്രതാരം അബു സലീം ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണയ്ക്ക് നൽകി ഉൽഘാടനം നിർവ്വഹിച്ചു. 

ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സന്നദ്ധസേവന പ്രവർത്തനങ്ങൾ ചുരം യാത്രക്കാരനെന്ന നിലയിൽ നിരവധി തവണ അനുഭവിച്ചറിഞ്ഞതാണെന്നും ആവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും നൽകുമെന്നും അദ്ദേഹം അറിയിച്ചു. 

ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കുന്ന അബൂബക്കർ പാലക്കൽ എന്നവർക്കുള്ള ചുരം സംരക്ഷണ സമിതിയുടെ ആദരമായി പ്രതിനിധിയായെത്തിയ ശിഹാബ് പാലക്കലിനെ അബു സലീം പൊന്നാട അണിയിച്ചു. 

സിന്ധു ജോയ് (ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ,പുതുപ്പാടി ഗ്രാമ പഞ്ചായത്ത്), ഐബി റെജി (മെമ്പർ നാലാം വാർഡ് ), ആംബുലൻസ് റോഡ് സേഫ്റ്റി വിംഗ് വൈസ് പ്രസിഡന്റ് നൗഷാദ് കൊഴങ്ങോറൻ, സഹീർ പള്ളിത്താഴം എന്നിവർ സംസാരിച്ചു. സമിതി ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതവും ഗഫൂർ ഒതയോത്ത് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com