
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് യു.പി.സ്കൂളിൽ കൗമാരപ്രായക്കാരായ കുട്ടികൾക്കു വേണ്ടി “വ്യക്തിബന്ധങ്ങളിലെ പൂർണ്ണത” എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കേരള വനിതാ ശിശു വികസന വകുപ്പിൻ്റെ _”വർണ്ണക്കൂട്ട്_” എന്ന പദ്ധതിയുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറിൽ റിട്ട.എസ്.ഐ.ജോയി പുളിക്കൽ ക്ലാസ്സ് നയിച്ചു.ഈ കാലഘട്ടത്തിൽ സുഹൃദ് ബന്ധങ്ങളിലും മറ്റ് സാമൂഹിക ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കൗമാരക്കാർ പ്രത്യേകിച്ച് പെൺകുട്ടികൾ കരുതിയിരിക്കേണ്ട അപകടങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സെമിനാറിൽ ബോധവൽക്കരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച പരിപാടിയ്ക്ക് അംഗൻവാടി പ്രവർത്തകരായ നിർമ്മല അഗസ്റ്റിൻ, രഞ്ജിഷ ടി.ആർ. , സുനിത കെ.കെ. , അധ്യാപകരായ പിൻ്റോ തോമസ്, സിൻസി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.



