KOODARANCHILOCAL NEWS

മർകസ് സമ്മേളന വിളംബര ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു

കോടഞ്ചേരി :നോളജ് സിറ്റി കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ നാൽപ്പത്തി അഞ്ചാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നോളജ് സിറ്റിയിൽ മർകസ് സമ്മേളന വിളംബര ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു. മർകസ് നോളജ് സിറ്റി കൾച്ചറൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ മർകസ് കൾചറൽ ജോയിന്റ് ഡയറക്ടർ മുഹമ്മദലി സഖാഫി വള്ളിയാട് മർകസ് സന്ദേശ പ്രഭാഷണം നടത്തി.മർകസ് നോളജ് സിറ്റിയിലെ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലെയും, മറ്റു വാണിജ്യ സ്ഥാപനങ്ങളിലെയും മേധാവികൾ, ജീവനക്കാർ, വിദ്യാർത്ഥികൾ, താമസക്കാർ തുടങ്ങിയവർക്ക് പുറമെ സന്ദർശകരും നാട്ടുകാരും അസംബ്ലിയിൽ പങ്കെടുത്തു. അഡ്വ. തൻവീർ ഉമർ അധ്യക്ഷത വഹിച്ചു, അഡ്വ. ശംവീൽ നൂറാനി സ്വാഗതവും യൂസുഫ് നൂറാനി നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com